രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിജയം; ഉത്തര്‍പ്രദേശില്‍ ബിജെപിക്കുണ്ടായ പ്രധാന നേട്ടമെന്ന് യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

ദില്ലി: ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പു  വിജയം ബിജെപിക്കുണ്ടായ വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പത്തില്‍ ഒന്‍പത് സീറ്റും ബിജെപി നേടിയിരുന്നു. ഉന്നത വിജയത്തില്‍ പാര്‍ട്ടി എംഎല്‍മാരെയും സഖ്യകക്ഷികളേയും ആദിത്യനാഥ് അഭിനന്ദിച്ചു.

ബിജെപിക്കുണ്ടായ വിജയം ചിലര്‍ക്കുള്ള മുന്നറിയിപ്പാണ്. കൂടാതെ ബഹുജന്‍ സമാജ്‌വാദി, സമാജ്‌വാദി പാര്‍ട്ടിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സമാജ്‌വാദി പാര്‍ട്ടികളുടെ അവസരവാദ നയങ്ങളാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണമെന്നും യോഗി ആദിത്യനാഥ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസ അറിയിച്ചു.

സംസ്ഥാനത്തെ പത്തുസീറ്റുകളില്‍ ഒന്‍പതെണ്ണം ബിജെപി നേടിയപ്പോള്‍ ഒരെണ്ണം എസ്പി സ്വന്തമാക്കി. 324 എംഎല്‍എമാരുള്ള ബിജെപിക്ക് എട്ട് അംഗങ്ങളുടെ വിജയം ഉറപ്പായിരുന്നു. 47 അംഗങ്ങളുള്ള എസ്പിക്ക് ഒരു സീറ്റും ഉറപ്പായിരുന്നു. ബാക്കിയുള്ള ഒരു സീറ്റിലേക്കായിരുന്നു മത്സരം നടന്നത്.

ലോക്‌സഭാ ഉപതെരഞ്ഞെുപ്പില്‍ വലിയ പരാജമായിരുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് നേരിടേണ്ടി വന്നത്. ബിജെപിക്കെതിരെ എസ്പി, ബിഎസ് സഖ്യങ്ങള്‍ കൈകോര്‍ത്തതോടെ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങള്‍ ബിജെപിക്ക് നഷ്ടമായി.

DONT MISS
Top