എന്‍ഡിഎയില്‍ നിന്നും വിട്ടുപോകാനുള്ള ടിഡിപിയുടെ തീരുമാനം ദൗര്‍ഭാഗ്യകരം: അമിത് ഷാ

അമിത് ഷാ

ദില്ലി: എന്‍ഡിഎയില്‍ നിന്നും വിട്ടുപോകാനുള്ള തെലുങ്ക് ദേശം പാര്‍ട്ടിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അയച്ച കത്തിലാണ് ടിഡിപിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് അമിത് ഷാ അറിയിച്ചത്.

ടിഡിപിയുടെ തീരുമാനം ദൗര്‍ഭാഗ്യകരവും ഏകപക്ഷീയവുമാണ്. വികസന കാര്യങ്ങള്‍കൊണ്ടാണോ അതോ രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണോ ടിഡിപി എന്‍ഡിഎ വിട്ടതെന്ന് അമിത് ഷാ കത്തില്‍ ചോദിച്ചു. കൂടാതെ തങ്ങളുടെ പാര്‍ട്ടിയും  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആന്ധ്രപേദശിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി  പ്രത്യേക പരിഗണന നല്‍കാറുണ്ടെന്നും ഷാ പറഞ്ഞു.

ആന്ധ്രാപ്രദേശിന് പ്രത്യേക പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ചന്ദ്രബാബു നായിഡുവും തെലുങ്ക് ദേശം പാര്‍ട്ടിയും എന്‍ഡിഎ വിട്ടത്. ശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും മോദി സര്‍ക്കാരിനെതിരെ അവിശ്വാ പ്രമേയ നോട്ടീസ് നല്‍കി. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കും എന്ന വാഗ്ദാനം മോദി സര്‍ക്കാര്‍ ലംഘിച്ചു എന്നാരോപിച്ചാണ് വൈഎസ്ആര്‍ കോണ്‍ഗ്രസും, ടിഡിപിയും അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ആവശ്യം ഉന്നയിച്ചത്.

DONT MISS
Top