മിയാമി ഓപ്പണ്‍: നൊവാക് ദ്യോകോവിച്ച് പുറത്ത്

നൊവാക് ദ്യോകോവിച്ച്

ഫ്‌ളോറിഡ: മിയാമി ഓപ്പണില്‍ നിന്നും സൂപ്പര്‍ താരം നൊവാക് ദ്യോകോവിച്ച് പുറത്തായി. ഫ്രാന്‍സിന്റെ ബെനോയിത് പയറിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുന്‍ ലോക ഒന്നാം നമ്പര്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 6-3, 6-4.

ഈ വര്‍ഷം താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടില്‍ നിന്നും നേരത്തെ ദ്യോകോവിച്ച് പുറത്തായിരുന്നു.

DONT MISS
Top