ബാലപീഡനം വിഷയമാക്കിയ മാധ്യമ പ്രവര്‍ത്തകരുടെ ‘ഹ്രസ്വചിത്രം’ നിശബ്ദം ശ്രദ്ധയാകര്‍ഷിക്കുന്നു

ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ബാലപീഡനങ്ങളുടെ വര്‍ദ്ധനവ്. ശരിയായ അവബോധമില്ലായ്മക്കും ബോധ്യമില്ലായ്മയ്ക്കും പുറമെ ചില മാനസിക രോഗങ്ങളും ക്രിമിനല്‍ ചിന്താഗതികളും കുട്ടികളുടെ നേര്‍ക്ക് ലൈംഗിക ചാപല്യം പ്രകടിപ്പിക്കുന്നതിലേക്ക് ചിലരെ നയിക്കുന്നു. അടിയേ വേരറുത്തില്ലെങ്കില്‍ വലിയ പ്രശ്‌നമായി മാറാവുന്ന ഈ പ്രശ്‌നം പലപ്പോഴും നിസ്സാരവത്കരിക്കപ്പെടാറാണ് പതിവ്.

ഇപ്പോള്‍ ബാലപീഡനം വിഷയമാക്കി പുറത്തുവന്നിരിക്കുന്ന നിശബ്ദം എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധയാകര്‍ഷിക്കുന്നത് അതിന്റെ കാലിക പ്രസക്തികൊണ്ടുകൂടിയാണ്. ഒരു വാര്‍ത്താ ചാനലില്‍ ജോലിക്കെത്തുന്ന യുവാക്കളും അവര്‍ അവിടെ കാണേണ്ടാതായിവരുന്ന ചില സംഭവങ്ങളുമാണ് ഈ ഷോര്‍ട്ട് ഫിലിമില്‍ ദൃശ്യവത്കരിക്കുന്നത്. ചില വാര്‍ത്തകള്‍ക്ക് സാക്ഷിയാകുന്നതില്‍ ഒരു യുവാവിന്റെ പശ്ചാത്തലവും കാഴ്ച്ചക്കാരെ ചിന്തിപ്പിക്കും.

കുഞ്ഞുങ്ങളെ ലൈംഗിക സംതൃപ്തിക്കായി ഉപയോഗിക്കുന്നതിനേക്കുറിച്ച് തുറന്നെഴുതിയപ്പോള്‍ അനുകൂലമായ പ്രതികരണം ലഭിച്ച നമ്മുടെ നാട്ടില്‍ തീര്‍ച്ചയായും ഇത്തരമൊരു ചിത്രത്തിന് പ്രസക്തിയുണ്ട്.

DONT MISS
Top