‘ബിഎഫ്എഫ്’ എന്ന് ടൈപ്പ് ചെയ്താല്‍ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടോ എന്ന് മനസിലാക്കാനാകുമോ? യാഥാര്‍ഥ്യം എന്ത്?

പ്രതീകാത്മക ചിത്രം

ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിറ്റു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിന് പുറമെ മറ്റൊരുഭാഗത്ത് മുതലെടുപ്പുകളും സജീവം. സ്വന്തം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്ന് മനസിലാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്ത് നോക്കുക എന്ന മട്ടിലാണ് പ്രചരണങ്ങള്‍.

ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്യൂ എന്ന മട്ടിലെത്തുന്ന പ്രചരണങ്ങള്‍ ഏറെ ആളുകളിലേക്ക് എത്തുന്നുണ്ട്. എന്നാലിത് 100% വ്യാജമാണ്. ഇത്തരത്തില്‍ ടൈപ്പ് ചെയ്താല്‍ യാതൊരു തരത്തലും ഹാക്കിംഗ് നടന്നോ എന്ന് കണ്ടെത്താനാവില്ല. ഫെയ്‌സ്ബുക്ക് ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ ആളുകള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുവെന്ന് മനസിലാക്കിയ ഏതോ കുബുദ്ധിയുടെ ഭാവനയില്‍ വിരിഞ്ഞവയാണ് ഈ ബിഎഫ്എഫ്.

ബിഎഫ്എഫ് എന്ന് ടൈംലൈനിലോ കമന്റായോ ടൈപ്പ് ചെയ്യാനാണ് കുപ്രചാരണത്തിലെ പ്രധാന സംഗതി. എഴുതുമ്പോള്‍ പച്ചനിറത്തില്‍ തെളിഞ്ഞുകണ്ടാല്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ സുരക്ഷിതമാണെന്നും മറ്റേതെങ്കിലും നിറത്തില്‍ കണ്ടാല്‍ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെട്ടുമെന്നുമാണ് മനസിലാക്കേണ്ടത് എന്നും വ്യാജ സന്ദേശങ്ങളില്‍ പറയുന്നു.

എന്നാല്‍ ഫെയ്‌സ്ബുക്കിലെ തന്നെ സെക്യൂരിറ്റി ഒപ്ഷനുകളില്‍ പോയി അക്കൗണ്ട് പൂര്‍ണമായി സുരക്ഷിതമാക്കാവുന്നതാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ‘ഡേറ്റാ ശേഖരിക്കല്‍’ വിവാദവുമായി അക്കൗണ്ട് ഹാക്കിംഗ് എന്ന പേരില്‍ സൃഷ്ടിക്കപ്പെടുന്ന കുപ്രചരണവുമായി യാതൊരു ബന്ധവും ഇല്ല എന്നതാണ് വസ്തുത.

DONT MISS
Top