വീണ്ടും എന്‍ഫീല്‍ഡിനെ അധിക്ഷേപിച്ച് ബജാജ് ഡോമിനാര്‍ പരസ്യം; ഇത്തവണത്തേത് പരിധികള്‍വിട്ട പരിഹാസം


ഡോമിനര്‍ സ്‌നേഹികളെ പോലും വെറുപ്പിക്കണമെന്നുറച്ച് ബജാജ് വീണ്ടും എന്‍ഫീല്‍ഡിനെ പരിഹസിക്കുന്ന പരസ്യം പുറത്തുവിട്ടു. ഇതോടെ പരിഹാസ പരസ്യങ്ങളുടെ എണ്ണം ആറായി. കുറവുകളുടെ കൂമ്പാരം നിരത്താവുന്ന ബൈക്കുകളാണ് എന്‍ഫീല്‍ഡ് പുറത്തിറക്കുന്നതെങ്കിലും ഏത് കുറവിനേയും മറികടക്കുന്ന പാരമ്പര്യവാദികളായ ആരാധകക്കൂട്ടം കമ്പനിക്ക് സ്വന്തമായിട്ടുണ്ട്. അതിനാല്‍ത്തന്നെ എന്‍ഫീല്‍ഡ് ഏതെങ്കിലും രീതിയില്‍ ബജാജിനെ പരിഹസിക്കുന്ന പരസ്യമോ മറ്റോ പുറത്തിറക്കിയാല്‍ അത് ബജാജിനെ കളിയാക്കലുകളുടെ പടുകുഴിയിലേക്ക് തള്ളിവിടും.

ചില വാഹന നിര്‍മാതാക്കള്‍ തമ്മില്‍ പരസ്പരം പരസ്യയുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അത് ഒരു കൊടുക്കല്‍ വാങ്ങല്‍ രീതിയിലായിരുന്നു പ്രശസ്തമായത്. ബെന്‍സും ജാഗ്വറും തമ്മില്‍ നിലനിന്നിരുന്ന പരസ്യ മത്സരം തന്നെ ഉദാഹരണം. എന്നാല്‍ എല്ലാ സീമകളും ലംഘിച്ചെന്നവണ്ണം പുറത്തിറങ്ങുന്ന ഡോമിനാര്‍ പരസ്യങ്ങള്‍ ആദ്യം കൗതുകവും രസവും പകര്‍ന്നെങ്കിലും അരോചകമായിത്തീരുകയാണ്.

പുതിയ പരസ്യത്തില്‍ ആനയിലെ സവാരിക്കാര്‍ റോഡ് ബ്ലോക്കാണെന്ന് ആണയിടുന്നു. ഇതോടെ ഡോമിനര്‍ യാത്രക്കാര്‍ ഓഫ് റോഡ് വഴി സഞ്ചരിച്ച് റോഡിലെ തടസ്സത്തിന് മുന്നില്‍ കടക്കുന്നു. ശേഷം ഒരു പഴമെടുത്ത് ആനകളുടെ നേര്‍ക്ക് എറിയുകയും ഒരാന ആ പഴമെടുത്ത് കഴിക്കുകയുമാണ്. പുതിയ പരസ്യ വീഡിയോ താഴെ കാണാം.

DONT MISS
Top