പ്രതീക്ഷയ്ക്ക് കൈനിറയെ കതിര്‍മണി

കാസര്‍ഗോഡ് : മോനാച്ച വയലില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ കൈകോര്‍ത്തു. തരിശായ പാടത്തിറക്കിയ നെല്‍കൃഷി കൈനിറയെ കതിര്‍മണികള്‍ കൊയ്തു. ജെഎല്‍ജിയിലെ പ്രതീക്ഷ കുടുംബശ്രീ പ്രവര്‍ത്തകരാണ് 90 ഇനത്തിലുള്ള നെല്‍വിത്ത് ഇറക്കി കൈനിറയെ വിളവ് കൊയ്തത്.

നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. കൃഷിഭവന്‍ കണ്‍വീനര്‍ സന്തോഷ് കുശാല്‍നഗര്‍ അദ്ധ്യക്ഷത വഹിച്ചു. ശിവചന്ദ്രന്‍ കാര്‍ത്തിക, തങ്കമണി എന്നിവര്‍ സംസാരിച്ചു. ഭാര്‍ഗ്ഗവി, മാധവി, കാര്‍ത്ത്യായണി, ഭവാനി, നാരായണി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്.

DONT MISS
Top