പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്‌റ്റേറ്റില്‍ എന്‍ഡോസള്‍ഫാന്‍ വന്‍ശേഖരം കുഴിച്ചുമൂടിയതായി വെളിപെടുത്തല്‍

കാസര്‍ഗോഡ്:  പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്‌റ്റേറ്റില്‍ എന്‍ഡോസള്‍ഫാന്‍ വന്‍ശേഖരം കുഴിച്ചുമൂടിയതായി വെളിപെടുത്തല്‍.2002 ല്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം ഏര്‍പെടുത്തിയതോടെ എസ്‌റ്റേറ്റിലെ കിണറിനകത്ത് ഇവ കുഴിച്ചുമൂടിയന്നാണ് പ്ലാന്റേഷനിലെ തൊഴിലാളിയായിരുന്ന അച്യുതന്‍ റിപ്പോര്‍ട്ടര്‍ ടി.വി യോട് വെളിപെടുത്തിയത്.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഭീകരത ഏറ്റവും കൂടുതല്‍ അനുഭവപെട്ട ബേളളൂര്‍ പഞ്ചായത്തിലെ നെഞ്ചംപറമ്പില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധീനതയിലുള്ള തോട്ടത്തിലാണ് കിണര്‍ സ്ഥിതി ചെയ്യതിരുന്നത്.2002 ല്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതോടെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പടെ മാരക കീടനാശിനികള്‍ ഒന്നടങ്കം കിണറ്റില്‍ നിക്ഷേപിച്ചുവെന്നാണ് സംഭവത്തിന് ദൃക്‌സാക്ഷി കൂടിയായ അന്നത്തെ പ്ലാന്റേഷന്‍ തൊഴിലാളി
അച്യുതന്റെ വെളിപ്പെടുത്തല്‍.

തൊഴിലാളികളെ ഭീഷണി പെടുത്തിയാണ് ഇത് ചെയ്യിപ്പിച്ചതെന്നും അച്യുതന്‍ പറഞ്ഞു.അന്നത്തെ സൂപ്രണ്ടായിരുന്ന ഇമ്മാനുവലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി.18 കോല്‍ അഴമുള്ള കിണര്‍ പിന്നീട് മണ്ണിട്ട് മൂടി.ഈ കിണറിന്റെ അവശിഷ്ടം ഇലപ്പാഴും ഇവിടെ കാണാം.

പുതിയ വെളിപെടുത്തലോടെ കിണര്‍ കുഴിച്ച് പരിശോധന നടത്തണമെന്ന ആവശ്യവുമായി പ്രദേശവാസികളും രംഗതെത്തി.നേരത്തെ കിണറ്റിനകത്ത് കീടനാശിനികള്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് മനുഷ്യവകാശ കമ്മിഷന്‍ ഉള്‍പ്പടെ പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഇത് സംബസിച്ച സൂചനകള്‍ ഒന്നും കണ്ടെത്താനായില്ല .ഇത് സ്ഥിരികരിക്കുന്ന തെളിവുകള്‍ പുറത്ത് വരുന്നത് ഇതാദ്യമായാണ്. കര്‍ണ്ണാടകയോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് നെഞ്ചംപറമ്പ്

DONT MISS
Top