കുടുംബശ്രീ ജീവജലം ജലസാക്ഷരത ക്യാമ്പയിന്‍ ആരംഭിച്ചു

കാസര്‍ഗോഡ് : കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജീവജലം ജല സാക്ഷരത യജ്ഞം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ 42 സിഡിഎസുകളിലും ജീവജലം മണ്‍കുടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. അയല്‍ക്കൂട്ട തലങ്ങളിലും ജലസാക്ഷരത പ്രചരിപ്പിക്കുന്നതിനായി വിവിധതരം പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ കിണര്‍ റീചാര്‍ജിങ് നടത്തുന്നതിനായി 28 അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിവരുന്നുണ്ട്.

ലോകജലദിനത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ച ജീവജലം പരിപാടിയുടെ ഉദ്ഘാടനം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ഡി.ഹരിദാസ്,സി.ഹരിദാസന്‍,ജില്ലാമിഷന്‍ സ്റ്റാഫ് അംഗങ്ങള്‍ പങ്കെടുത്തു.

DONT MISS
Top