ജില്ലാ പഞ്ചായത്തിന് 107 കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന വികസന ബജറ്റ്

കാസര്‍ഗോഡ് : കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന് 201819 വര്‍ഷേത്തക്ക് 107,63,32,319 രൂപ വരവും 100,72,98,211 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അവതരിപ്പിച്ച ബജറ്റില്‍ 6,90,34,108 രൂപ നീക്കിയിരിപ്പുണ്ട്. ജില്ലയ്ക്ക് സ്വന്തമായൊരു വിമാനത്താവളവും ജില്ലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയും ജില്ലാ പഞ്ചായത്തിനു കീഴിലുള്ള റോഡുകള്‍ മെക്കാഡം ടാര്‍ ചെയ്യുന്നതിനും ഗ്രാമീണ റോഡുകള്‍ പുനരുദ്ധീകരിക്കുന്നതുമാണ് ഇവയില്‍ പ്രധാനമായ ചിലത്.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബജറ്റ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ വികസന പ്രക്രിയയ്ക്ക് പുതിയൊരു ദിശാബോധം നല്‍കുന്നതിനുളള നിര്‍ദ്ദേശങ്ങളുള്‍പ്പെടുത്തിയാണ് ഈ വര്‍ഷത്തെ ബജറ്റ് എന്ന് ആമുഖ പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ബജറ്റവതരണത്തിന് ശേഷം നടന്ന ചര്‍ച്ചകളില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്തു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാനവാസ് പാദൂര്‍, ഹര്‍ഷദ് വോര്‍ക്കാടി, അഡ്വ.എ.പി.ഉഷ, ഫരീദാ സക്കീര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കേളു പണിക്കര്‍, വിപിപി മുസ്തഫ, ജോസ് പതാലില്‍, പി.സി.സുബൈദ, സുഫൈജ അബൂബക്കര്‍, കെ.ശ്രീകാന്ത്,പുഷ്പ അമേക്കള, എം. നാരായണന്‍, ഇ.പത്മാവതി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലയിലെ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.

DONT MISS
Top