ബിഹാറില്‍ അനധികൃത പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി: അഞ്ച് മരണം

പ്രതീകാത്മക ചിത്രം

നളന്ദ: ബിഹാറില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബിഹാറിലെ നളന്ദയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മ്മാണ ശാലയിലാണ് ഇന്ന് രാവിലെയോടെ പൊട്ടിത്തെറി ഉണ്ടായത്.

സ്‌ഫോടനത്തില്‍ ഇരുപത്തഞ്ചോളം പേര്‍ക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനം നടന്ന പ്രദേശത്തെ വീടുകള്‍ക്കും, ഫാക്ടറികള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

അഗ്നിശമനാ പ്രവര്‍ത്തകര്‍ ഉടന്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സ്‌ഫോടനത്തിലേക്ക് നയിച്ച കാരണം വ്യക്തമാല്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

DONT MISS
Top