കമ്മട്ടിപാടം റിലീസ് ചെയ്ത് രണ്ട് വർഷം; മിമിക്രി വേദിയിലൂടെ ഗംഗ ഇപ്പോഴും ജീവിക്കുന്നു

കൊല്ലം: കേരള സർവ്വകലാശാല യുവജനോത്സവം മൂന്നാം ദിവസം പിന്നിടുമ്പോൾ കമ്മട്ടി പാടത്തിലെ ഗംഗയായിരുന്നു കലോത്സവ മിമിക്രിയിലെ താരം. പങ്കെടുത്ത മുഴുവൻ പ്രതിഭകളും ഗംഗയെ അനുകരിച്ചു .ചിന്താ ജെറോമിന്റെ ജിമിക്കി കമ്മൾ കൈയ്യടി നേടി.

കമ്മട്ടി പാടം റിലീസ് ചെയ്ത് രണ്ട് വർഷം പിന്നിടുന്നു. ഗംഗ ഇപ്പോഴും ജീവിക്കുകയാണ് കൊല്ലത്ത് നടക്കുന്ന കേരള സർവ്വകലാശാല കലോത്സവത്തിന്റെ മിമിക്രി വേദി നിറയെ ഗംഗയായിരുന്നു. ഒന്നും രണ്ടും അല്ല ആൺകുട്ടികളുടെ മിമിക്രിയിൽ പങ്കെടുത്ത മുപ്പത്തിയാറ് പേരാണ് ഗംഗയായി എത്തിയത്.

പ്രേക്ഷക ശ്രദ്ധ നേടിയ ജിമിക്കി കമ്മൾ ഗാനത്തെ താത്വികമായി വിശകലനം ചെയ്ത ചിന്താ ജെറോമിനെയും പ്രതിഭകൾ വേറുതെ വിട്ടില്ല. വനിതാ വിഭാഗത്തിൽ ശാസ്താം കോട്ട ദേവസ്വം ബോർഡ് കോളെജിലെ റീനു അലക്സ് ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ കോളെജിലെ ഹാരി നിസാണ് പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം.

DONT MISS
Top