ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യും: കോടിയേരി (വീഡിയോ)

കാസര്‍ഗോഡ്: ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിനും വോട്ടുചെയ്യുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ എല്ലാ അവസരങ്ങളും സിപിഐഎം വിനിയോഗിക്കുമെന്നും കോടിയേരി പറഞ്ഞു. കാസര്‍ഗോഡ് തായന്നൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മും ഇടതുപക്ഷമുന്നണിയും മത്സരിക്കുന്നത് നൂറോ നൂറ്റിയന്‍പതോ സീറ്റുകളില്‍ ആയിരിക്കും. ബാക്കി എല്ലാ സീറ്റുകളിലും ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഇടതുപക്ഷം വോട്ട് ചെയ്യും. അത് ഒരുപക്ഷെ സമാജ്‌വാദി പാര്‍ട്ടിയായിരിക്കും അല്ലെങ്കില്‍ ബിഎസ്പി ആയിരിക്കും അല്ലെങ്കില്‍ സംസ്ഥാനത്തെ പ്രാദേശിക കക്ഷി ആയിരിക്കും. ഇതൊന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ആണെങ്കില്‍ ആ കോണ്‍ഗ്രസിനും വോട്ട് ചെയ്തിട്ട് ബിജെപിയെ തോല്‍പ്പിക്കും. കോടിയേരി പറഞ്ഞു.

DONT MISS
Top