എസ്‌സി-എസ്ടി പീഡനം തടയല്‍ നിയമം: സുപ്രിംകോടതി വിധി പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുധീരന്‍

വിഎം സുധീരന്‍

കൊച്ചി: പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ പീഡനം തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന സുപ്രിം കോടതി വിധി പ്രസ്തുത നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നതാണെന്ന് വിഎം സുധീരന്‍. ഈ നിയമം നിലവിലിരിക്കുമ്പോഴും പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.

ഇത്തരം അതിക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അതിഗുരുതരമായ വീഴ്ചയാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ സുപ്രീം കോടതി ഇപ്പോള്‍ പുറപ്പെടുവിച്ച വിധി പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിര്‍ബാധം നടത്തുന്നതിന് വഴിയൊരുക്കും. ഇപ്പോള്‍ തന്നെ അരക്ഷിതമായ അവസ്ഥയില്‍ കഴിയുന്ന ഈ ജനവിഭാഗങ്ങളുടെ സ്ഥിതി കൂടുതല്‍ മോശമാക്കും, അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ സുപ്രിം കോടതി വിധി പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. അതുവഴി വിധിയിലെ പാളിച്ചകള്‍ ഒഴിവാക്കണം. ഇതിനുള്ള സാഹചര്യമില്ലെങ്കില്‍ ഉചിതമായ നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും സുധീരന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

DONT MISS
Top