400 വിക്കറ്റ് ക്ലബ്ബില്‍ സ്റ്റുവര്‍ട്ട് ബ്രോഡ്; നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്ത ഇംഗ്ലീഷ് ബൗളര്‍

സ്റ്റുവര്‍ട്ട് ബ്രോഡ്

ഓക്‌ലാന്‍ഡ്: ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് ടെസ്റ്റില്‍ 400 വിക്കറ്റ് ക്ലബ്ബില്‍ ഇടംനേടി. വ്യാഴാഴ്ച ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ടോം ലതാന്റെ വിക്കറ്റ് വീഴ്ത്തിയാണ് താരം അവിസ്മരണീയ നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റില്‍ 400 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ബൗളറാണ് ബ്രോഡ്. ജെയിംസ് ആന്‍ഡേഴ്‌സണാണ് നേരത്തെ ക്ലബ്ബില്‍ ഇടംപിടിച്ച താരം. 524 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സണ്‍ ഇതുവരെ വീഴ്ത്തിയത്. തന്റെ 115-ാം ടെസ്റ്റ് മത്സരത്തിലായിരുന്നു ബ്രോഡിന്റെ നേട്ടം. 2015 ല്‍ ഓസ്‌ട്രേലിയക്കെതിരെ 15 റണ്‍സിന് എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.

400 വിക്കറ്റ് നേടുന്ന പതിനഞ്ചാമത്തെ ബൗളറാണ് ബ്രോഡ്. 800 വിക്കറ്റുകളുമായി ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യയുടെ അനില്‍ കുംബ്ലെ 619 വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്തുണ്ട്.

DONT MISS
Top