രാമക്ഷേത്രം നിര്‍മ്മിക്കുമെന്നത് ഞങ്ങളുടെ ദൃഢനിശ്ചയമാണ്: മോഹന്‍ ഭാഗവത്

മോഹന്‍ ഭാഗവത്

ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നത് ഞങ്ങളുടെ ദൃഢനിശ്ചയമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. മധ്യപ്രദേശില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ഭാഗവതിന്റെ പ്രസ്താവന.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നത് ഞങ്ങളുടെ ആഗ്രഹം മാത്രമല്ല മറിച്ച് നിശ്ചയദാര്‍ഢ്യം കൂടിയാണ്, ഭാഗവത് പറഞ്ഞു. രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഭഗവാന്‍ രാമന്റെ പാത പിന്തുടരണമെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് നേരത്തെ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ബയ്യാജി ജോഷിയും വ്യക്തമാക്കിയിരുന്നു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉറപ്പാണ്. രാമക്ഷേത്രമല്ലാതെ മറ്റൊന്നും അവിടെ ഉയരില്ല. എല്ലാ പ്രവര്‍ത്തികള്‍ക്കും കൃത്യമായ നടപടിക്രമങ്ങളുണ്ട്. ഞങ്ങള്‍ സുപ്രിം കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. രാമക്ഷേത്രത്തിന് അനുകൂലമായ വിധി തന്നെ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് വിശ്വാസം, ജോഷി കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ജോഷിയുടെ പ്രതികരണം.

DONT MISS
Top