കുട്ടികളില്‍ പെരുകി വരുന്ന കുറ്റകൃത്യങ്ങള്‍ വിദ്യാഭ്യാസ രംഗത്തെ നയങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിക്കണം: വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി

കാസര്‍ഗോഡ്: കുട്ടികളില്‍ പെരുകി വരുന്ന കുറ്റകൃത്യങ്ങള്‍ക്കു വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കി വരുന്ന നയങ്ങളുമായി ബന്ധമുണ്ടെന്നും അധികൃതരും വിദ്യാഭ്യാസ വിചക്ഷണരും ഇക്കാര്യം പരിശോധിക്കാന്‍ തയ്യാറാകണമെന്നും വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കുട്ടിക്കുറ്റവാളികള്‍ പെരുകുന്നതിന്റെ കണക്കുകളും മയക്കുമരുന്ന് മാഫിയകള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നതുമെല്ലാം വാര്‍ത്തകളായി പുറത്തു വന്നിട്ടുണ്ട്. കുട്ടികളുടെ പെരുമാറ്റത്തിലുണ്ടായിരിക്കുന്ന മാറ്റം ഒരു ഗുരുതരമായ പ്രശ്‌നമായി സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. ശീലങ്ങളിലും മനോഭാവങ്ങളിലുമുണ്ടായ മാറ്റം ഒന്നിനെയും ഗൗരവമായി സമീപീക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കിയിരിക്കാന്‍ സൂക്ഷ്മതയും കൃത്യതയും പുലര്‍ത്തി പ്രയത്‌നിച്ചു നേടാനുള്ള ശീലം പുതിയ തലമുറയ്ക്ക് കൈമോശം വന്നിരിക്കുന്നു.

സാമൂഹ്യ സാഹചര്യങ്ങള്‍ക്കും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ക്കും ഇതില്‍ പങ്കെണ്ടെങ്കിലും വിദ്യാഭ്യാസ സമീപനങ്ങളില്‍ വരുത്തിയ മാറ്റമാണ് നിര്‍ണ്ണായകമായിരിക്കുന്നത്. സ്വഭാവ പരിവര്‍ത്തനത്തിനും ശീലരൂപവല്‍ക്കരണത്തിനും ഊന്നല്‍ കൊടുക്കാത്ത വിദ്യാഭ്യാസ നയങ്ങള്‍ കുട്ടികളെ മാര്‍ക്കറ്റിന്റെ ഇരകളും ‘ഇമ്പള്‍സീവ് വിഹേയറിന്റെ ‘ അടിമകളുമാക്കി മാറ്റി. വരും വരായ്മകളെയും ഭാവി ഭവിഷത്തുകളെയും കുറിച്ച് ചിന്തിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ അവര്‍ക്കാകുന്നില്ല. നിയന്ത്രങ്ങള്‍ക്കും ശിക്ഷണത്തിനും വിധേയമാകാത്ത മാനസീകാവസ്ഥയാണ് അവരില്‍ സൃഷ്ടിക്കപ്പെടുന്നത്. ഒരു വലിയ സാമൂഹിക സാംസ്‌കാരിക പ്രശ്‌നമായി ഇത് മാറാന്‍ പോവുകയാണ്. കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ഇത് വലിയ വിഷയമായിരിക്കുകയാണെന്നും യോഗം വിലയിരുത്തി. നമ്മുടെ വിദ്യാര്‍ത്ഥി അധ്യാപക സംഘടനകളൊന്നും ഗൗരവമുള്ള ഈ പ്രശ്‌നം പരിഗണിക്കുന്നില്ലെന്നത് ഖേദകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

DONT MISS
Top