മകളെ ബലാത്സംഗം ചെയ്ത യുവാവിനെ പൊതുജനമധ്യത്തില്‍ വെച്ച് അമ്മ മര്‍ദ്ദിച്ചു ; പൊലീസ് നോക്കി നിന്നു(വീഡിയോ)

യുവാവിനെ മര്‍ദ്ദിക്കുന്നു

ഇന്‍ഡോര്‍: മകളെ ബലാത്സംഗം ചെയ്ത യുവാവിനെ അമ്മ പൊതുജനമധ്യത്തില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോകുമ്പോഴാണ്  മര്‍ദ്ദനത്തിന് ഇരയായത്.

പര്‍ദ്ദ ഇട്ടൊരു സ്ത്രീ യുവാവിന്റെ മുഖത്ത് നിരവധി തവണ അടിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പൊലീസിന്റെ മുന്‍പില്‍ വെച്ചാണ് അമ്മ യുവാവിനെ മര്‍ദ്ദിച്ചത്. എന്നാല്‍ അമ്മയെ പിടിച്ചു മാറ്റാനോ യുവാവിനെ രക്ഷിക്കാനോ പൊലീസ് ശ്രമിക്കുന്നില്ല. പൊലീസും മര്‍ദ്ദിക്കുന്നത് നോക്കി നില്‍ക്കുന്നതായാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

എപ്പോഴാണ് ദ്യശൃങ്ങള്‍ പകര്‍ത്തിയത് എന്ന വ്യക്തമല്ല. എഎന്‍ഐയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

DONT MISS
Top