ഓരോ തുള്ളിയും വിലപ്പെട്ടതാണ്; ഇന്ന് ലോക ജലദിനം

പ്രതീകാത്മക ചിത്രം

ഇന്ന് ലോക ജലദിനം. അടുത്ത മൂന്ന് തലമുറയ്ക്കുള്ളില്‍ ജലരഹിതമായ ഭൂമിയ്ക്കാകും സാക്ഷ്യം വഹിക്കേണ്ടി വരുക എന്ന ആശയമാണ് ഈ ജലദിനം നമ്മോട് പങ്കുവെയ്ക്കുന്നത്. ഭൂഗര്‍ഭ ജലം ഒന്നായി ഒഴുകി കടലിലേക്ക് പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രകൃതി മനുഷ്യനായി കരുതി വെച്ച അവസാന തുള്ളിയും നഷ്ടപ്പെടുന്നതായാണ് പ്രകൃതി ഓര്‍മ്മിപ്പിക്കുന്നത്.

വരും തലമുറ അഭിമുഖീകരിക്കേണ്ടി വരുന്ന മഹാവിപത്തു തന്നെയാണ് ജലദൗര്‍ലഭ്യം. പ്രകൃതിയിലുള്ള മനുഷ്യന്റെ കടന്നു കയറ്റം അവസാന തുള്ളി ജലത്തേയും ഇല്ലാതാക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. പ്രകൃതി ഭൂമിയ്ക്കായി കരുതിവച്ച ഭൂഗര്‍ഭ ജലവും നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കലാവസ്ഥാ വ്യതിയാനം പഠിക്കാനായി എത്തിയ തിരുവനന്തപുരം കൊഞ്ചിറവിള സര്‍ക്കാര്‍ യുപി സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് ഈ ആശങ്ക പങ്കുവയ്ക്കുന്നത്. കടുത്ത വേനലും പ്രകൃതി ദുരന്തങ്ങളും ഒരു പരിധിവരെ മനുഷ്യന്‍ പ്രകൃതിയില്‍ നടത്തുന്ന ചൂഷണത്തിന്റെ പരിണിതഫലങ്ങളാണ്.

DONT MISS
Top