സൂപ്പര്‍കപ്പ്: ബ്ലാസ്റ്റേഴ്‌സ് പരിശീലനം ആരംഭിച്ചു; കിസീറ്റോ തിരിച്ചെത്തി

വരാനിരിക്കുന്ന സൂപ്പര്‍കപ്പ് ടൂര്‍ണമെന്റിന് മുന്നോടിയായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീം പരിശീലനം ആരംഭിച്ചു. പരമാവധി ശ്രമിച്ചും സൂപ്പര്‍ കപ്പ് നേടുക തന്നെയാണ് ഉദ്ദേശം എന്ന് പ്രഖ്യാപിച്ചാണ് ടീം പരിശീലനത്തിനായി കളത്തിലിറങ്ങുന്നത്. പരുക്കുപറ്റിയവരില്‍ ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നതും ബ്ലാസ്റ്റേഴ്‌സിന് ശക്തിപകരും.

ഐസ്‌ലാന്‍ഡ് താരം ഗുഡ്‌ജോണും ബെര്‍ബറ്റോവും ടീമിനോട് വിടപറഞ്ഞുകഴിഞ്ഞു. ഗുഡ്‌ജോണ്‍ ലോണ്‍ അടിസ്ഥാനത്തില്‍ എത്തിയതിനാല്‍ മടങ്ങേണ്ടിയിരുന്നു. ഐഎസ്എല്‍ കഴിയുന്നതുവരെയായിരുന്നു അദ്ദേഹത്തിന്റെ ടീമുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കരാര്‍. എന്നാല്‍ ബെര്‍ബറ്റോവ് ടീമുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ കാരണമാണ് മടങ്ങിയത്.

വെസ് ബ്രൗണ്‍ പ്രതിരോധനിരയുടെ നെടുന്തൂണായി സൂപ്പര്‍കപ്പിലും ഉണ്ടാകും. പരുക്കേറ്റ് പുറത്തിരുന്ന കിസീറ്റോ കെസിറോണ്‍ തിരിച്ചെത്തും. റിനോയും സികെ വിനീതും ടീമില്‍ ഉള്‍പ്പെടും. പരുക്കേറ്റ ഇയാന്‍ ഹ്യൂം കളിക്കില്ല. എന്നാല്‍ ഐഎസ്എല്‍ അടുത്ത സീസണിലും അദ്ദേഹം ബ്ലാസ്റ്റേഴ്‌സിലുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

പെസിച്ചും പുള്‍ഗയുമാണ് ബ്രൗണിനും കെസിറോണിനുമൊപ്പം നിലവില്‍ ടീമിലുളള വിദേശ താരങ്ങള്‍. എന്നാല്‍ ഉടന്‍തന്നെ മധ്യനിരതാരം പെക്കൂസണും പരിശീലനത്തിന് എത്തിച്ചേരും. കേരളത്തിന്റെ സൂപ്പര്‍ സബ്സ്റ്റിറ്റിയൂട്ടായ നേഗിയും മൂന്നാം മലയാളി താരം പ്രശാന്തും ടീമിലുണ്ട്.

DONT MISS
Top