എന്‍മകജെയിലെ ദേവകിയുടേത് മാതൃസ്‌നേഹത്തിന്റെ സമാനതകളില്ലാത്ത ജീവിതം

കാസര്‍ഗോഡ്:  നാല് പതിറ്റാണ്ടുകാലം ദുരിത ജീവിതം നയിച്ച ശീലാബതിയെ പരിചരിച്ചു അമ്മ ദേവകി. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ആദ്യ ഇരയാണ് ശീലാബതി.ഒടുവില്‍ അമ്മയെ തനിച്ചാക്കി ശീലാബതി യാത്രയായി ഭരണകൂടത്തിന്റെ കനിവിന് കാത്തുനില്‍ക്കാതെ വേദനകളില്ലാത്ത ലോകത്തേക്ക്.

ഒരു അമ്മയുടെ മകളോടുള്ള സമാനതകളില്ലാത്ത സ്‌നേഹത്തിന്റെ കഥ അറിയണമെങ്കില്‍ എന്‍മകജെയിലേക്ക് പോകണം .74 കാരിയായ ദേവകിയെ അറിയണം. ഒപ്പം നാലപത് വര്‍ഷകാലം പുറം ലോകം പോലും കാണാതെ ജീവിച്ച ശിലാബദിയെയും .രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്
ശീലാബതിയുടെ ജീവിതത്തില്‍ കരിനിഴല്‍ വിഴുന്നത് .

പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കശുമാവ് തോട്ടങ്ങളില്‍ ഹെലികോപ്റ്ററില്‍ തളിച്ച മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ വിഷ വര്‍ഷമേറ്റ് ശീലാബതി കിടപ്പിലായി. പിന്നിടൊരിക്കലും അവള്‍ എഴുനേറ്റില്ല .
അന്ന് അസ്തമിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ്. നാലപത് വര്‍ഷകാലം പുറം ലോകം പോലും കാണാനാവാതെ ജീവിതം തള്ളി നീക്കിയ മകളെ പരിചരിച്ചു ഈ അമ്മ.സര്‍ക്കാര്‍ വീടു നല്‍കി.

സുമനസ്സുകള്‍ സഹായിച്ചു.പക്ഷെ ദേവകിയുടെ പ്രാര്‍ത്ഥനകള്‍ക്ക് മാത്രം ഫലം കണ്ടില്ല. 2018 ഫെബ്രുവരി 12 ന് അമ്മയെ തനിച്ചാക്കി ശീലാബതി യാത്രയായി.മകളുടെ ഓര്‍മ്മകള്‍ ഈ അമ്മയെ ഇപ്പോഴും വേട്ടയാടുന്നു.തനിക്ക് മുന്‍പെ യാത്രയായ മകളുടെ വേര്‍പാടില്‍ വീങ്ങുകയാണ് ഈ അമ്മ മനസ്സ്.ഇനി ആര്‍ക്ക് വേണ്ടിയാണ് ജീവിതമെന്ന ഈ അമ്മയുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ല, ആര്‍ക്കും.

DONT MISS
Top