എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്തിറങ്ങിയ കാസര്‍ഗോട്ടെ ഗ്രാമങ്ങളില്‍ അധികാരികളുടെ നീതി നിഷേധം തുടരുന്നു

സൗപര്‍ണ്ണിക

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ഇല്ലാതാക്കിയ കാസര്‍ഗോട്ടെ ഗ്രാമങ്ങളിലെ ജനങ്ങളോടുള്ള അധികാരികളുടെ നീതി നിഷേധം തുടരുകയാണ്. നാല് ചുമരിനകത്ത് ഒന്ന് ചലിക്കാന്‍ പോലും കഴിയാതെ ജിവിതം തള്ളി നീക്കുന്നവര്‍ നിരവധിയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അവകാശമുണ്ടായിട്ടും പട്ടികയ്ക്ക് പുറത്താണ് ഭൂരിഭാഗം പേരും.

മാരക കീടനാശിനി പ്രയോഗം ബാക്കി വെച്ച ജീവിക്കുന്ന രക്തസാക്ഷിയാണ് ഏഴ് വയസ്സുള്ള സൗപര്‍ണ്ണിക. പളളിക്കര പഞ്ചായത്തിലെ പെരിയട്ടെടുക്കത്ത് താമസം. തനിക്ക് ചുറ്റിലും എന്ത് സംഭവിക്കുന്നുവെന്ന് പോലും ഈ കുരുന്നിന് അറിയില്ല. നാല് ചുമരിനകത്ത് പൂര്‍ണ്ണമായും ചലന ശേഷി നഷ്ടപെട്ട് ഒരേ കിടപ്പാണ്. അധികാര തിമിരം ബാധിച്ച കണ്ണുകള്‍ക്ക് ഈ കുരുന്നിനെ കാണാന്‍ കഴിയുന്നില്ല. രണ്ട് മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തു. എന്നിട്ടും ദുരിതബാധിത പട്ടികയ്ക്ക് പുറത്ത്. അച്ഛന്‍ നഷ്ടപെട്ട സൗപര്‍ണ്ണികയ്ക്ക് കൂട്ട് അമ്മ റീന മാത്രം.

മകളെ തനിച്ചാക്കി ഒരു ജോലിക്കു പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് ഈ അമ്മയുടേത് . കുട്ടിയുടെ വിട്ടുമാറാത്ത പനിയും  അപസ്മാരവും ഇവരെ തീരാദുരിതത്തിലാക്കുന്നു. മകളുടെ ചികിത്സയ്‌ക്കെങ്കിലും സഹായം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഒപ്പം ഞങ്ങള്‍ മരിച്ചാല്‍ ഈ കുഞ്ഞുങ്ങളെ എന്തു ചെയ്യണം എന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നു .

DONT MISS
Top