ഏകദിന മത്സരം തിരുവനന്തപുരത്തുതന്നെ നടത്തണം: ശശി തരൂര്‍

തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തുവച്ചുതന്നെ നടത്തണമെന്ന് ശശി തരൂര്‍ എംപി. കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് തലവന്‍ വിനോദ് റായിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.

തിരുവനന്തപുരം സ്റ്റേഡിയം മത്സരത്തിനായി സജ്ജമാണ്. കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് തലവന്‍ വിനോദ് റായിയെ ഈ വിഷയം മനസിലാക്കിക്കൊടുത്തു. അദ്ദേഹം ഈ വിഷയത്തില്‍ ഇടപെടുമെന്നും തരൂര്‍ അറിയിച്ചു. കൊച്ചിയിലേക്ക് കളിമാറ്റാനുള്ള തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി സ്റ്റേഡിയം ക്രിക്കറ്റിനായി നശിപ്പിക്കുന്നതിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തുവന്നു. തിരുവനന്തപുരത്ത് നല്ല ക്രിക്കറ്റ് സ്റ്റേഡിയം ഉണ്ടെന്നിരിക്കെ തീരുമാനം മാറ്റണമെന്നാണ് ആവശ്യമുയരുന്നത്.

DONT MISS
Top