നിരോധിച്ച നോട്ടുകള്‍ ചെറുകഷണങ്ങളാക്കി ഒഴിവാക്കി; വിവരാവകാശ അപേക്ഷയ്ക്ക് ആര്‍ബിഐ മറുപടി

പ്രതീകാത്മക ചിത്രം

ദില്ലി: നിരോധിച്ച 1000, 500 രൂപ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി അവ ചെറുകഷണങ്ങളാക്കി ഉപേക്ഷിച്ചതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കി. വിവരാകാശ നിയ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലൂടെയാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.

നോട്ടുകള്‍ എണ്ണി വ്യാജമല്ലെന്ന് ഉറപ്പു വരുത്തിയതിനുശേഷം അവ ഒഴിവാക്കിയതെന്ന് ആര്‍ഐ വ്യക്തമാക്കി. നിരോധിച്ച നോട്ടുകള്‍ പുനരുപയോഗിച്ചിട്ടില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ തന്നെ നിരോധിച്ച ആയിരം, അഞ്ഞൂറ് നോട്ടുകളുടെ 99 ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. കൂടാതെ നോട്ട് നിരോധനം പരാജമായിരുന്നുവെന്നും സാമ്പത്തിക വ്യവസ്ഥയ്ക്ക് ചെറിയം ഗുണം മാത്രമെ നോട്ട് നിരോധനത്തിലൂടെ ലഭിച്ചുള്ളു എന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കള്ളപ്പണം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബര്‍ 8 ന് ആണ് ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ചത്. നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഡിസംബര്‍ 30 വരെയാണ് സര്‍ക്കാര്‍ സമയം അനുവദിച്ചത്.

DONT MISS
Top