വൈദ്യുതി ബന്ധം കട്ടായി; ബിഹാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ടോര്‍ച്ച് അടിച്ച് യുവതിക്ക് ശസ്ത്രക്രിയ(വീഡിയോ)

യുവതിയെ ശസത്രക്രിയ ചെയ്യുന്നു

പാറ്റ്‌ന: ശസ്ത്രക്രിയക്കിടെ വൈദ്യുതി ബന്ധം കട്ടായതിനെ തുടര്‍ന്ന് യുവതിക്ക് ടോര്‍ച്ച് അടിച്ച് ശസ്ത്രക്രിയ നടത്തി. ബിഹാറിലെ സദാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ടോര്‍ച്ച് അടിച്ച് യുവതിയുടെ ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. കരണ്ട് പോകുമ്പോള്‍ പകരം ഉപയോഗിക്കാന്‍ ഇവിടെ ജനറേറ്ററൊ മറ്റ് സംവിധാനങ്ങളോ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ഇത്തരത്തില്‍ ആശുപത്രിയില്‍ വൈദ്യുതി ബന്ധം കട്ടാകുന്ന സമയങ്ങളിള്‍ ടോര്‍ച്ച് ഉപയോഗിച്ചാണ് ശസ്ത്രക്രിയകളും മറ്റ് കാര്യങ്ങളും നടത്തുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ടോര്‍ച്ച് ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്തതുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ടോര്‍ച്ച് ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്യുന്നതിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ് വര്‍ഷം സമാന രീതിയിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉന്നാവോ ആശുപത്രിയില്‍ മുപ്പതോളം രോഗികളുടെ കണ്ണ് കരണ്ട് ഇല്ലാത്തതിനാല്‍ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ചാണ് ഓപ്പറേഷന്‍ നടത്തിയത്. സംഭവം വിവാദമായതോടെ ആശുപത്രി മേധാവിയെ തല്‍സ്ഥാനത്തു നിന്നും നീക്കിയിരുന്നു.

DONT MISS
Top