പശ്ചിമ ബംഗാളില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഒരാള്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വന്‍ മയക്കുമരുന്ന് വേട്ട. പശ്ചിമ ബംഗാളിലെ പ്രഗനാസില്‍ നിന്നും മയക്കുമരുന്നും വിദേശ കറന്‍സിയും പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടാനായത്.

10.5 ഗ്രാം എംഡിഎംഎ  ഇനത്തില്‍പ്പെടുന്ന മയക്ക് മരുന്നാണ് പശ്ചിമ ബംഗാള്‍ സ്വദേശിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ രാജ്ദീപ് ശര്‍മ്മ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ ഇയാളുടെ കയ്യില്‍ നിന്ന് 92000 രൂപയുടെ ഓസ്‌ട്രേലിയന്‍ ഡോളറും കണ്ടെടുത്തിട്ടുണ്ടെന്ന് കൊല്‍ക്കത്ത ജോയിന്റ് കമ്മീഷണര്‍ വ്യക്തമാക്കി.

പശ്ചിമ ബംഗാളില്‍ ഈയടുത്തായി നിരവധി കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്.

DONT MISS
Top