കാസര്‍ഗോഡ് കോഴിമുട്ടയില്‍ പഴുതാര

കാസര്‍ഗോഡ്:  മടിക്കൈ ബങ്കളത്ത് പുഴുങ്ങിയ മുട്ടക്കകത്ത് പഴുതാരയെ കണ്ടെത്തി. പ്ലാസ്റ്റിക്ക് മുട്ടയാണെന്ന സംശയത്തില്‍ ആരോഗ്യ വിഭാഗത്തിന് മുട്ട കൈമാറി. ബങ്കളം കൂട്ട പന്നയിലെ എംവി രാജന്റെ വീട്ടില്‍ നിന്നാണ് പുഴുങ്ങിയ മുട്ടയ്ക്കകത്ത് പഴുതാരയെ കണ്ടെത്തിയത്.

വീടിന് സമീപത്തെ കടയില്‍ നിന്ന് വാങ്ങിയ ഏഴ് മുട്ടയില്‍ അഞ്ചണ്ണമാണ് ഉപയോഗിച്ചത്. ഇതില്‍ ഒരു മുട്ട പുഴുങ്ങിയപ്പോഴാണ് വീട്ടുകാര്‍ പഴുതാരയെ കണ്ടത്. വിപണയില്‍ വ്യാജ മുട്ടകള്‍ എത്തുന്നുവെന്ന പ്രചരണം ശക്തമാകവെ മുട്ടയ്ക്കകത്ത് പഴുതാരയെ കണ്ടെത്തിയത് വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.

സംഭവം അറിഞ്ഞ് നിരവധി പേരാണ് ഇവിടെ എത്തിയത്. മുട്ട വിദഗ്ദ്ധ പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് കൈമാറും.

DONT MISS
Top