‘ഇനിയൊരു കാലത്തേക്ക് ഒരു പൂ വിടര്‍ത്തുവാന്‍’.. ‘പൂമര’ത്തിലെ ഒരു ഗാനം കൂടി പുറത്തിറങ്ങി

തിയേറ്റില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന കാളിദാസ് ജയറാമിന്റെ പൂമരത്തിലെ ഒരു ഗാനം കൂടി  ഗാനം പുറത്തിറങ്ങി. ഇനിയൊരു കാലത്തേക്ക് ഒരു പൂവിടര്‍ത്തുവാന്‍ എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അജിസ് ദാസന്റെ വരികള്‍ക്ക് ലീല ഗിരികുട്ടനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോള്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെങ്കിലും പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനവും വലിയ ഹിറ്റായിരുന്നു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് പതിനഞ്ചിനായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. ഡോക്ടര്‍ പോളാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകനും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയാണ്.

DONT MISS
Top