ഇടതുപക്ഷത്തിനുവേണ്ടി പ്രവര്‍ത്തിച്ചു; ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസിന്റെ ക്രൂരമര്‍ദ്ദനം


ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രവര്‍ത്തകരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. മുറിയായിക്കരയില്‍ വൈകുന്നേരമായിരുന്നു ബിജെപി ആര്‍എസ്എസ് അക്രമം അരങ്ങേറിയത്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന നിലപാടെടുത്തതാണ് ബിഡിജെഎസ് പ്രവര്‍ത്തകന് വിനയായത്.

പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനായ ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ വീടുകയറി ആക്രമിക്കുകയായിരുന്നുവെന്നാണ് അക്രമത്തില്‍ പരുക്കേറ്റവരുടെ മൊഴി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച തങ്ങള്‍ ഇത്തവണ സജി ചെറിയാനെ വിജയിപ്പിക്കണമെന്ന് പരസ്യമായി പറഞ്ഞതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെത്തും ബിഡിജെഎസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

ആക്രമണത്തിന് ഇരയായവരിലൊരാളായ വിജേഷ് ബിഎംഎസ് പ്രവര്‍ത്തകന്‍കൂടിയാണ്. മര്‍ദ്ദനത്തില്‍ ഒരു ഡിവൈഎഫ്‌ഐ നേതാവിനും പരുക്കുപറ്റി. പരുക്കുപറ്റിയവരെ ചെങ്ങന്നൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണത്തിന് ഇരയായവരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ സന്ദര്‍ശിച്ചു. ബിഡിജെഎസിനെ അനുനയിപ്പിക്കുമെന്ന് ബിജെപി ആവര്‍ത്തിക്കുന്നതിനിടെയാണ് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം.

DONT MISS
Top