ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് ഫലം യോഗി സര്‍ക്കാരിന്റെ വിലയിരുത്തലല്ല: അമിത് ഷാ

അമിത് ഷാ

ദില്ലി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡമല്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഗൊരഖ്പൂരിലും ഫുല്‍പ്പൂരിലും ബിജെപി പരാജയപ്പെട്ടതിനു ശേഷം ആദ്യമായാണ് അമിത് ഷാ പ്രതികരിക്കാന്‍ തയ്യാറാകുന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നല്ല രീതിയിലുള്ള പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ് എന്നും അമിത് ഷാ പറഞ്ഞു. കൂടാതെ ഉപതെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവമായാണ് ബിജെപി എടുത്തിരിക്കുന്നത്. പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാന്‍ ഒട്ടേറെ കാരണങ്ങള്‍ ഉണ്ട്. വോട്ടിംഗ് ശതമാനം താഴ്ന്നതും എസ്-ബിഎസ്പി സംഖ്യമുണ്ടാക്കിയതുമാണ് പ്രധാന കാരണം. എന്നാല്‍ അടുത്ത വര്‍ഷത്തെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 50 ശതമാനം വോട്ട് നേടുമെന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്ത് യോഗി സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തെരഞ്ഞെടുപ്പിലുണ്ടായ പരാജയം മാനദണ്ഡമാക്കി യോഗി സര്‍ക്കാരിനെ വിലയിരുത്തില്ല. ബിജെപിയുടെ പരാജയത്തില്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്നത് കോണ്‍ഗ്രസാണ്. എന്നാല്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിക്കായി കെട്ടിവെച്ച തുക പോലും നഷ്ടമായെന്നും അമിത് ഷാ പറഞ്ഞു.

DONT MISS
Top