ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു പുറത്ത്

പിവി സിന്ധു

ബര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനല്‍ കാണാതെ പുറത്ത്. സെമിയില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയോട് ഒന്നിനെതരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 19-21, 21-19, 21-18.

ആദ്യഗെയിം 21-19 ന് സ്വന്തമാക്കിയ സിന്ധുവിന് 19-21 ന് രണ്ടാം ഗെയിം നഷ്ടമായി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ മുന്നിട്ട് നിന്നശേഷമായിരുന്നു സിന്ധുവിന്റെ തോല്‍വി. 13-7 ന് മുന്നിട്ട് നിന്ന സിന്ധുവിനെ അവസാന നിമിഷം 21-18 ന് അകാന മറികടക്കുകയായിരുന്നു.

ഫൈനലില്‍ ലോക ഒന്നാം നമ്പറായ തായ് സു യിങാണ് അകാനെയുടെ എതിരാളി. ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണിന്റെ സെമിയില്‍ ആദ്യമായാണ് സിന്ധു എത്തിയത്. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു വീഴ്ത്തിയത്.

DONT MISS
Top