“ഓഡീഷന് തന്നോട് വസ്ത്രമൂരാന്‍ ആവശ്യപ്പെട്ടു”, തുടക്കകാലത്തെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ജെന്നിഫര്‍ ലോപ്പസ്


നേരിട്ടിട്ടുള്ള പീഡനങ്ങള്‍ തുറന്നുപറയുന്ന ക്യാമ്പയിന്‍ ലോകത്തെമ്പാടുമുളള നടിമാര്‍ തുടങ്ങിവച്ചപ്പോള്‍ അതിനെ കയ്യടികളോടെയാണ് സമൂഹം സ്വീകരിച്ചത്. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനിന് എതിരെയായിരുന്നു ഹോളിവുഡ് നടിമാരുടെ പരാതികള്‍. തുടര്‍ന്ന് ലോകത്തെമ്പാടുമുള്ള പ്രമുഖ വനിതകള്‍ ക്യാമ്പയിന്‍ ഏറ്റുപിടിച്ചു.

ഇപ്പോള്‍ അഭിനേത്രിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസാണ് ഒരു അഭിമുഖത്തില്‍ ഇത്തരം അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. ഓഡീഷന്റെ സമയത്ത് സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയതായി ജെന്നിഫര്‍ പറയുന്നു. വസ്ത്രം ഊരി മാറ്റാനുള്‍പ്പെടെയുള്ള കാര്യങ്ങളാണ് നിര്‍മാതാവ് ആവശ്യപ്പെട്ടത്.

ജെന്നിഫര്‍ ലോപ്പസ്

“ആദ്യം ഓഡീഷന് ചെന്നപ്പോള്‍ എന്നോട് മേല്‍വസ്ത്രം ഊരിമാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അനുസരിച്ചില്ല. മാറിടം കാണിച്ചുകൊടുക്കാന്‍ എന്നോടാവശ്യപ്പെട്ടു. എന്റെ നെഞ്ച് പൊട്ടുന്ന അത്രയും ഉറക്കെ ഹൃദയമിടിച്ചത് ഇപ്പോഴുമോര്‍ക്കുന്നു. എനിക്ക് ഭയമായിരുന്നു സംസാരിക്കുമ്പോള്‍. എന്നാല്‍ ഞാന്‍ അവരുടെ ആവശ്യത്തിന് വഴങ്ങിക്കൊടുത്തില്ല”, ജെന്നിഫര്‍ പറഞ്ഞു.

എന്നാല്‍ മറ്റ് സ്ത്രീകള്‍ നേരിട്ടതുപോലുള്ള അത്രയും കഠിനമായ അനുഭവങ്ങള്‍ താന്‍ നേരിട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. ‘അനക്കോണ്ട’ മുതല്‍ ‘ദി ബോയ് നെക്‌സ്റ്റ് ഡോര്‍’ വരെ നിരവധി ചിത്രങ്ങളിലൂടെ ആസ്വാദക പ്രശംസ പിടിച്ചുപറ്റിയ നടിയാണ് ജെന്നിഫര്‍ ലോപ്പസ്‌

DONT MISS
Top