കാസ്റ്റിംഗ് കൗച്ചില്‍ ധാരാളം മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് സനാ ഖാന്‍


കാസ്റ്റിംഗ് കൗച്ചില്‍ ധാരാളം മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി സനാ ഖാന്‍. അത്തരം ആളുകളെ ചെന്നുകണ്ട് നല്ല ബന്ധം സ്ഥാപിക്കണമെന്നും അവര്‍ പറഞ്ഞു. അതിന് സാധിക്കാത്തതിനാല്‍ നിരവധി അവസരങ്ങള്‍ നഷ്ടമായി. ഇത്തരക്കാരെ പ്രീതിപ്പെടുത്തിയാല്‍ മാത്രമേ നിലനില്‍ക്കാനാകൂ എന്ന സ്ഥിതിയായിരിക്കുന്നുവെന്നും സന പറഞ്ഞു.

ഒരാളെക്കുറിച്ച് ഇത്തരമൊരു കാര്യം തുറന്നുപറഞ്ഞുകഴിഞ്ഞാല്‍ പിന്നീട് മറ്റാരും അവസരം തരില്ല. അവരേപ്പറ്റിയും തെറ്റിദ്ധാരണയുണ്ടാകാന്‍ അത് കാരണമാകുമെന്നതിനാലാണത്. എന്നാല്‍ സിനിമയില്‍ മാത്രമല്ല ഇത്തരം പ്രശ്‌നക്കാരെന്നും സന പറയുന്നു.

ഇത്തരം പല കാസ്റ്റിംഗ് കൗച്ചുകളും സഹിക്കേണ്ടതായി വന്നിട്ടുണ്ട്. ഈ ഇന്‍ഡസ്ട്രിയുമായി ബന്ധമില്ലായിരുന്നു. ഹോട്ടലില്‍ മുറിയൊക്കെ എടുത്തുതന്ന് നല്ല സ്വീകരണം നല്‍കും. പതുക്കെയേ കാര്യം മനസിലാകൂ. സന പറഞ്ഞു.

നേരത്തേയും കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടിമാര്‍ രംഗത്തെത്തിയിരുന്നു. പലപ്പോഴും പേരുകള്‍ വെളിപ്പെടുത്താതെയാണ് ഇത്തരം തുറന്നുപറച്ചിലുകള്‍ ഉണ്ടാകാറുള്ളതും.

DONT MISS
Top