ഒടുവില്‍ സ്വന്തം പേര് ട്വിറ്റര്‍ അക്കൗണ്ടിന് നല്‍കി രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ദില്ലി: ട്വിറ്റര്‍ അക്കൗണ്ടിന് രാഹുല്‍ ഗാന്ധി സ്വന്തം പേര് നല്‍കി. ഓഫീസ്ഓഫ്ആര്‍ജി എന്നായിരുന്നു ഇതിനു മുന്‍പ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജിന്റെ പേര്. ഇപ്പോഴാണ് സ്വന്തം പേര് ട്വിറ്റര്‍ അക്കൗണ്ടിന് രാഹുല്‍ ഗാന്ധി നല്‍കിയത്.

പേര് മാറ്റിയതിനു പിന്നാലെ പുതിയ രാഹുല്‍ ഗാന്ധിയുടെ പുതിയ ഫോട്ടോയും അക്കൗണ്ടിന് നല്‍കിയിട്ടുണ്ട്. ദില്ലിയില്‍ പ്ലീനറി സമ്മേളനം നടക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി ട്വിറ്റര്‍ അക്കൗണ്ടിന് പുതിയ പരിഷ്‌കാരം വരുത്തിയിരിക്കുന്നത്.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ട്വിറ്ററിലും സജീവ സാന്നിധ്യമായി മാറുന്നതിന്റെ  ഭാഗമായാണ് ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് മാറ്റം. പേര് മാറ്റണം എന്ന് രാഹുല്‍ ഗാന്ധിയോട് ഏറെക്കാലമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചിരുന്നു.

DONT MISS
Top