ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം; നടപടി തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ

യോഗി ആദിത്യനാഥ്

ലഖ്‌നൗ: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലം മാറ്റം. 16 ജില്ലാ മജ്‌സ്ട്രേറ്റുകള്‍ ഉള്‍പ്പടെ 37 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.

എന്നാല്‍ ഗൊരഖ്പൂരില്‍ വോട്ടെണ്ണല്‍ നടക്കവെ മാധ്യമങ്ങളെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കാന്‍ തയ്യാറാകാതിരുന്ന ഗൊരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗട്ടെല്ലയ്ക്ക് സ്ഥാനം കയറ്റം നല്‍കിയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് നടന്ന ഗൊരഖ്പൂരില്‍ ബിജെപിയെ തോല്‍പ്പിച്ച് സമാജ്‌വാദി പാര്‍ട്ടിയാണ് വിജയിച്ചത്. ഇതിനു പിന്നാലെയാണ് ഗൊരഖ്പൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരിക്കുന്നത്.

ഇന്‍ഡസ്ട്രിയല്‍ ആന്റ് ഇന്‍ഫ്രാസ്ട്രച്ചര്‍ കമ്മീഷണറായ അനൂപ് ചന്ദ്ര പാണ്ടയ്ക്കാണ് എന്‍ആര്‍ഐ കമ്മീഷന്റെ അധിക ചുമതല നല്‍കിയിരിക്കുന്നത്. അലോക് സിന്‍ഹ, നിതിന്‍ രമേഷ്, രാജീവ് കപൂര്‍, ദീപക് ആഗര്‍വാള്‍, രവീന്ദ്ര നായിക്, സൗമ്യ അഗര്‍വാള്‍ എന്നിവര്‍ക്കാണ് പുതിയ ചുമതലകള്‍ നല്‍കിയിരിക്കുന്നത്.

DONT MISS
Top