സംസ്ഥാന പോളീ കലോല്‍സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

കാസര്‍ഗോഡ് : 21 മുതല്‍ 25 വരെ കാഞ്ഞങ്ങാട് എസ്എന്‍ പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന സംസ്ഥാന പോളിടെക്‌നിക്ക് കലോല്‍സവം ഇടം18 ന്റെ സംഘാടകസമിതി ഓഫീസിന്റെ ഉല്‍ഘാടനം നടന്നു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു.

എസ്.എന്‍.പോളിടെക്‌നിക് പ്രിന്‍സിപ്പാള്‍ കെ.പി.എസ്.സുഭാഷ് അദ്ധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ സന്തോഷ് കുശാല്‍നഗര്‍, സവിതാ കുമാരി, പി.വിക്രമന്‍, പി.എം.ചന്ദ്രന്‍, എം.വി.രതീഷ്, സംഘാടക സമിതി കണ്‍വീനര്‍ കെ.മഹേഷ് എന്നിവര്‍ സംസാരിച്ചു.

19 വര്‍ഷത്തിനുശേഷമാണ് കാഞ്ഞങ്ങാട് സംസ്ഥാന പോളി കലോല്‍സവത്തിന് വേദിയാവുന്നത്. സംസ്ഥാനത്തെ എഴു വനിതാപോളികള്‍ ഉള്‍പ്പെടെ 73 പോളികളില്‍ നിന്നായി 2500 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 7500 കലാപ്രതിഭകളാണ് 65 ഇനങ്ങളിലായി മല്‍സരിക്കുക.

DONT MISS
Top