ഭൂമി വിവാദം: ഈസ്റ്ററിന് ശേഷം പാസ്റ്ററല്‍ കൗണ്‍സില്‍ പ്രത്യേക യോഗം ചേരും

മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ഭൂമി വിവാദം ചര്‍ച്ച ചെയ്യാന്‍ ഈസ്റ്ററിന് ശേഷം പ്രത്യേകയോഗം ചേരുമെന്ന് എറണാകുളം അങ്കമാലി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍. ഭൂമിയിടപാട് വിവാദത്തിന് ശേഷം ആദ്യമായാണ് പാസ്റ്ററല്‍ കൗണ്‍സില്‍ ചേരുന്നത്. ഭൂമിയിടപാടില്‍ കര്‍ദിനാളിനെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. പുതിയ ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.

ഭൂമി വിവാദത്തിന് ശേഷം ആദ്യമായി നടന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഫാദര്‍ പോള്‍ തേലക്കാട്ട് യോഗത്തില്‍ ഭൂമി വിവാദം സംബന്ധിച്ച വിഷയം അവതരിപ്പിച്ചു. വൈദിക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കണ്‍വീനര്‍ ഫാദര്‍ ബെന്നി മാരാംപറമ്പില്‍ കൗണ്‍സിലിനെ ബോധിപ്പിച്ചു. എറണാകുളം അങ്കമാലി അതിരൂപതയുടെ സാമ്പത്തിക സ്ഥിതിവിവരണ കണക്ക് പ്രൊക്യുറേറ്റര്‍ സെബാസ്റ്റ്യന്‍ മാണിക്കത്താന്‍ യോഗത്തില്‍ അവതരിപ്പിച്ചു. കര്‍ദിനാള്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുന്ന വിഭാഗത്തിന് പാസ്റ്ററല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനായി. പിപി ജെറാര്‍ദിനെ യോഗം സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഭൂമിവിവാദം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഭൂമിയിടപാടിലെ വിവാദത്തിന് ശേഷം ഇതാദ്യമായാണ് അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ചേരുന്നത്. വിശ്വാസികളുടെ രൂപതയിലെ ഉയര്‍ന്ന സമിതിയാണ് പാസ്റ്ററല്‍ കൗണ്‍സില്‍. വൈദികസമിതി നേതാക്കളും പതിനാറ് ഫെറോനകളില്‍ നിന്നുള്ള പ്രതിനിധികളും അടക്കം 180 ഓളം പേരാണ് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തത്.

DONT MISS
Top