സംസ്ഥാന ചലച്ചിത്ര പുരസ്‌കാരനിറവില്‍ അനില്‍കുമാറും രശ്മിയും

അനില്‍ കുമാര്‍, രശ്മി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിറവിലാണ് കോട്ടയം സ്വദേശി അനില്‍കുമാറും തിരുവനന്തപുരം സ്വദേശിനി രശ്മിയും. ലേഖന വിഭാഗത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരമാണ് ഇരുവരേയും തേടിയെത്തിയത്. നിരവധി ഗ്രന്ഥങ്ങളാണ് ഈ അപൂര്‍വ്വ കൂട്ടായ്മയുടെ തൂലികയില്‍ വിരിഞ്ഞത്. കലാലയത്തില്‍ പിച്ചവെച്ചു തുടങ്ങിയ ഈ സൗഹൃദം അക്ഷരങ്ങളിലൂടെ വളര്‍ന്ന് ഇന്ന് പുരസ്‌കാര നേട്ടത്തിന്റെ പടവുകളിലാണ്.

രശ്മിയേയും അനില്‍ കുമാറിനേയും തേടി ഇത് ആദ്യമായല്ല പുരസ്‌കാരങ്ങള്‍ എത്തുന്നത്. എന്നാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ഇരട്ടി മധുരം തന്നെ. വെള്ളിത്തിരയിലെ ലൈഗിംകത എന്ന ലേഖനത്തിലാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ഇവര്‍ക്ക് ലഭിച്ചത്. രംഗത്ത് കാണിക്കാന്‍ പാടില്ലാത്തത് എന്ന് ലൈഗിംകതയെ അപഗ്രഥിക്കുമ്പോഴും അതിന്റെ വിപണി താല്‍പ്പര്യവും രാഷ്ട്രീയവും, അധിനിവേശ സ്വഭാവും ഈ ലേഖനം ആഴത്തില്‍ പ്രതിപാദിക്കുന്നത് എന്നാണ് ജൂറി വിലയിരുത്തല്‍.

തങ്ങളുടെ ലേഖനത്തെക്കുറിച്ച് അനിലും ഏറെ വാചലാനാണ്. അഭ്രപാളികള്‍ വാണിജ്യപരമായാണ് ലൈഗിംകതയെ ഉപയോഗിക്കുന്നതെന്ന് അനില്‍ പറയുന്നു. മലയാള സിനിമയിലെ ലൈഗിംകത ഒളിഞ്ഞുനോട്ട ശൈലിയെ ആശ്രയിച്ചാണെന്നാണ് രശ്മിയുടെ പക്ഷം. അവാര്‍ഡ് തിളക്കം മാത്രമല്ല ഈ സൗഹൃദത്തെ വേറിട്ടതാക്കുന്നത് എട്ടോളം ചലച്ചിത്ര നിരൂപണങ്ങള്‍, പ0ന ഗ്രന്ഥങ്ങള്‍ 24 ലധികം ചലച്ചിത്ര ലേഖനങ്ങള്‍ ഇങ്ങനെ നീളുന്നു ഈ കൂട്ടായ്മയുടെ തൂലിക.

DONT MISS
Top