മാര്‍പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് സര്‍ക്കാര്‍; വത്തിക്കാനിലെത്തി കടകംപള്ളി ക്ഷണക്കത്ത് കൈമാറി

തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണകത്ത് മാര്‍പാപ്പയ്ക്ക് കൈമാറിയത്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണത്തെ സ്‌നേഹപൂര്‍വ്വം മാര്‍പാപ്പ സ്വീകരിച്ചതായും ഇന്നാട്ടിനെ കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹം പങ്കുവെച്ചതായും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

മാര്‍പാപ്പയോടൊപ്പമുള്ളത് ഊഷ്മളമായ കൂടികാഴ്ച്ചയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പുരോഗമനപരമായ നിലപാടുകള്‍ എക്കാലത്തും തന്നെ ആകര്‍ഷിച്ചിരുന്നതായും കടകംപള്ളി കുറിപ്പില്‍ പറയുന്നു.

കൂടിക്കാഴ്ചയെ സംബന്ധിച്ച് കടകംപള്ളി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്, 

അഭിവന്ദ്യ ഫ്രാൻസിസ് മാർപാപ്പയെ കാണാനുള്ള അസുലഭ അവസരം കഴിഞ്ഞ ദിവസം എനിക്ക് ലഭിക്കുകയുണ്ടായി. ഊഷ്മളമായ കൂടികാഴ്ച്ചയായിരുന്നു. അദ്ദേഹത്തിന്റെ പുരോഗമനപരമായ നിലപാടുകള്‍ എക്കാലത്തും എന്നെ ആകര്‍ഷിച്ചിരുന്നു. നവോത്ഥാന കേരളത്തിന്റെ സ്നേഹസമ്മാനം അദ്ദേഹത്തിന് കൈമാറുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ച് കൊണ്ട് ബഹു: മുഖ്യമന്ത്രി സ: പിണറായി വിജയന്റെ ക്ഷണക്കത്ത് കൈമാറി. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണത്തെ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും ഇന്നാട്ടിനെ കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹം പങ്ക് വയ്ക്കുകയും ചെയ്തു.

DONT MISS
Top