സ്‌കൂള്‍ വാര്‍ഷികത്തിന് പ്രധാന അധ്യാപിക പ്രസംഗപീഠം സമ്മാനം നല്‍കി

കാസര്‍ഗോഡ് : മൗവ്വല്‍ ആര്‍.എല്‍.പി.സ്‌കൂള്‍ 35ാം വാര്‍ഷികത്തിന് പ്രധാന അധ്യാപിക അനിത കോമത്ത് പതിനൊന്നായിരം രൂപ മുടക്കി പ്രസംഗപീഠം സമ്മാനമായി നല്‍കി. ഇരുപത് വര്‍ഷമായി ഈ സ്‌കൂളില്‍ ജോലി ചെയ്യുന്ന അനിത മൂന്ന് വര്‍ഷമായി സ്‌കൂള്‍ വളപ്പില്‍ പച്ചക്കറി കൃഷി ചെയ്ത് സ്‌കൂളിന് കര്‍ഷക ക്ഷേമ അവാര്‍ഡ് വാങ്ങിച്ച് കൊടുത്തും കരുത്ത് കാട്ടിയിരുന്നു.

സ്‌കൂള്‍ പ്രവര്‍ത്തി ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും ടീച്ചര്‍ തന്നയാണ് രാവിലെയും വൈകിട്ടും വന്ന് വെള്ളവും വളവും നല്‍കുന്നത്. ഇതില്‍ നിന്ന് കിട്ടുന്ന പച്ചക്കറി സ്‌കൂളില്‍ ഉപയോഗിച്ച് ബാക്കി പുറത്ത് വിതരണം ചെയ്യുന്നു. മൗവ്വല്‍ കുഞ്ഞബ്ദുല്ലയുടെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ എ.പി.എം ഷാഫി മൗവ്വല്‍ ഉല്‍ഘാടനം ചെയ്തു.

പി.ടി.എ.പ്രസിഡന്റ് അബൂബക്കര്‍ പ്രസംഗപീഠം ഏറ്റുവാങ്ങി. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അബ്ദുള്‍ ഖലീല്‍ ഉപഹാരം നല്‍കി. ശാലിനി ടീച്ചര്‍, മൗവ്വല്‍ അബ്ബാസ്, ഫത്താഹ്, ജലീല്‍ മാസ്റ്റര്‍, കരിം പള്ളത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ബിന്ദു ടീച്ചര്‍ നന്ദി പറഞ്ഞു.

DONT MISS
Top