കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കാസര്‍ഗോഡ് ജില്ലാസമ്മേളനം

കാസര്‍ഗോഡ് : കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കാസര്‍ഗോഡ് ജില്ലാസമ്മേളനം മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ആര്‍.ഡി.ഒ. സി.ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി അബൂബക്കര്‍ഹാജിഅധ്യക്ഷനായി, സെക്രട്ടറി സുകുമാരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു പി.കെ.അബ്ദുള്‍ റഹ് മാന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ടി അബൂബക്കര്‍ഹാജി ജില്ലാ വൈസ് പ്രസിഡന്റെ്മാരായ കെ ജെ അഗസ്റ്റിന്‍,പുഴക്കര കുഞ്ഞിക്കണ്ണന്‍നായര്‍ എന്നിവര്‍ അധ്യക്ഷവേദി അലങ്കരിച്ചു അനുശോചന പ്രമേയം ജില്ലാ വൈസ്പ്രസിഡന്റെ് തോമസ് ടി തയ്യലും സംഘടന റിപ്പോര്‍ട്ട്‌ജോസംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ.സുകുമാരന്‍മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു . കെ.മുരുകേശന്‍,തിക്കോടി നാരായണന്‍മാസ്റ്റര്‍,രത്‌നാകരന്‍ പിലാത്തടം, പി.പ.ജനാര്‍ദ്ദനന്‍ നായര്‍, എന്നിവര്‍ സംസാരിച്ചു. മഹിള ഫോറം സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് എം.ഗൗരി ഉദ്ഘാടനം ചെയ്തു, പി.സി.പ്രസന്ന അധ്യക്ഷയായി, മേരക്കുട്ടി മാത്യൂ സ്വാഗതവും എ.വി.നാരായണി നന്ദിയും പറഞ്ഞു. വയോജന സംഗമം നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു,എ.വി.രാമകൃഷ്ണന്‍ അധ്യക്ഷനായി, കെ. ദാമോധരന്‍ ഡി.വൈഎസ്.പി, ഡോ.കെ.ജി.പൈ, ഉമേശ് കാമ്മത്ത്,സി.എച്ച്.കുഞ്ഞബ്ദുള ഹാജി, എന്നിവരെ ആദരിച്ചു.

എം.പുരുഷോത്തമന്‍ സ്വാഗതവും എം.ഗോപാലകൃഷ്ണ കുറുപ്പ് നന്ദിയും പറഞ്ഞു.പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി അബൂബക്കര്‍ഹാജിഅധ്യക്ഷനായി, സെക്രട്ടറി സുകുമാരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു തോമസ് ടി.തയ്യില്‍, പി.പി.അടിയോടി, പി.സി.പ്രസന്ന, എന്നിവര്‍ സംസാരിച്ചു.പി.പി.ജനാര്‍ദ്ദനന്‍ നായര്‍ നന്ദിയും പറഞ്ഞു.പ്രമേയം എം.സി.വി.ഭട്ടതരിപ്പാടിന്റെ ചരമ ദിനമായ നവംബര്‍ 27 സംസ്ഥാന വയോജന ദിനമായി ആചരിക്കുക. വാര്‍ദ്ധക്യ പെന്‍ഷ 3000 രൂപയും 75 വയസ്സ് കഴിഞ്ഞവര്‍ക്ക് 4000 രൂപയും പെന്‍ഷന്‍ നല്‍കുക.

DONT MISS
Top