ഇറാഖില്‍ അമേരിക്കന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

ഫയല്‍ചിത്രം

ബാഗ്ദാദ്: പടി​ഞ്ഞാ​റ​ൻ ഇറാഖി​ൽ ഏ​ഴു പേ​രു​മാ​യി സ​ഞ്ച​രി​ച്ച യു​എ​സ് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു. എ​ച്ച്എ​ച്ച്-60 പാ​വ് ഹാ​ക് ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സി​റി​യ​ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പം അ​ൻ​ബ​ർ പ്ര​വി​ശ്യ​യി​ലെ അ​ൽ ക്വ​യി​മി​മില്‍ വച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. അ​പ​ക​ട​ത്തി​ല്‍ മ​ര​ണം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ച​താ​യി യു​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഹെ​ലി​കോ​പ്റ്റ​ർ ത​ക​രാ​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. അന്വേഷണം ആരംഭിച്ചതായി അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു.

ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ​ക്കെ​തി​രെ പോ​രാ​ടു​ന്നു സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 5,200 യു​എ​സ് സൈ​നികരാണ് ഇറാഖി
ലുള്ളത്.

DONT MISS
Top