‘മനുഷ്യരെക്കുറിച്ചും ദൈവങ്ങളെക്കുറിച്ചും എഴുതാന്‍ ഭയം’; ആടുകളെക്കുറിച്ചുള്ള നോവലുമായി പെരുമാള്‍ മുരുകന്‍

പെരുമാള്‍ മുരുകന്‍

ചെന്നൈ: ദൈവത്തെക്കുറിച്ച് എഴുതിയതിന്റെ പേരില്‍ ഒരുപാട് ഭീഷണികളും അതിന്റെ പ്രത്യാഘാതങ്ങളും ഏറെ അനുഭവിച്ച വ്യക്തിയാണ് പെരുമാള്‍ മുരുകന്‍. ഹിന്ദു സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തുന്നതായി പോലും ഒരിക്കല്‍ അദ്ദേഹത്തിന് പ്രഖ്യാപനം നടത്തേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ വീണ്ടും  നോവല്‍ എഴുത്തിലേക്ക് തിരിച്ചു വരികയാണ് പെരുമാള്‍ മുരുകന്‍.

എഴുത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തുമ്പോഴും മനുഷ്യരെക്കുറിച്ചും ദൈവങ്ങളെക്കുറിച്ചും എഴുതാന്‍ തനിക്ക് ഭയമാണെന്ന് പെരുമാള്‍ മുരുകന്‍ പറയുന്നു. പശുവിനെയോ പന്നിയെക്കുറിച്ചോ പറയുന്നത് അതിലും വലിയ പ്രശ്ങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് നിരുപദ്രവകാരികളായ ആടിനെക്കുറിച്ചാണ് പെരുമാള്‍ മുരുകന്റെ പുതിയ നോവല്‍.

പൂനാച്ചി എന്ന് പേരിട്ടിരിക്കുന്ന നോവല്‍ 140 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടിലുണ്ടായ കൊടും വരള്‍ച്ചയെക്കുറിച്ചാണ് പറയുന്നത്. കറുത്ത ആടുകളാണ് ഇതിലെ പ്രധാനകഥാപാത്രം. വിവാദമായ മാതൊരുഭാഗനു ശേഷം പ്രസിദ്ധീകരിക്കാന്‍ പോകുന്ന നോവല്‍ എന്ന പ്രത്യേകതയും പൂനാച്ചിക്കുണ്ട്.

മാതൊരുഭാഗന്‍ എന്ന നോവലിലൂടെ ഹൈന്ദവ ആചാരങ്ങളെയും ദൈവങ്ങളേയും അപമാനിച്ചു എന്നു പറഞ്ഞാണ് ഹൈന്ദവ സംഘടനകള്‍ അദ്ദേത്തെ വേട്ടയാടിയത്. കാളി – പൊന്ന ദമ്പതികളുടെ ജീവിതകഥ പറയുന്ന നോവലിലെ ചില ഭാഗങ്ങള്‍ കടുത്ത ഹൈന്ദവ വിരുദ്ധത പ്രച്ചരിപ്പിക്കുന്നുവേന്നാരോപിച്ച് പുസ്തകം കത്തിക്കുകയും പെരുമാള്‍ മുരുകനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

DONT MISS
Top