2018-19 വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 7.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കും; ലോക ബാങ്കിന്റെ പ്രവചനം

പ്രതീകാത്മക ചിത്രം

ദില്ലി: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 7.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് ലോക ബാങ്കിന്റെ പ്രവചനം. രണ്ട് വര്‍ഷത്തിനുള്ളില്‍ ജിഡിപി 7.5 ശതമാനമായി ഉയരുമെന്നും ലോക ബാങ്ക് പ്രവചിച്ചു.

ജിഡിപി 8 ശതമാനമായി ഉയരണമെങ്കില്‍ സാമ്പത്തിക പരിഷ്കാരത്തില്‍ വലിയ രീതിയുള്ള മാറ്റങ്ങള്‍ വരുത്തണമെന്നും ലോക ബാങ്ക് നിര്‍ദേശം നല്‍കി. കൂടാതെ കയറ്റുമതി രംഗത്തും വളര്‍ച്ച കൈവരിക്കണം എന്നും ലോക ബാങ്ക് നിര്‍ദേശിക്കുന്നു.

നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കുകയും ചെയ്തതോടെ ഇന്ത്യ ചെറിയ തോതിലുള്ള തിരിച്ചടികള്‍ നേരിട്ടിരുന്നു. എന്നാല്‍ പ്രതിസന്ധികള്‍ അവസാനിക്കുന്നതായാണ് ലോക ബാങ്കിന്റെ പ്രവചനം വ്യക്തമാക്കുന്നത്. 2019 തോടെ വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായും 2020 തോടെ 7.5 ശതമാനമായും മാറുമെന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

DONT MISS
Top