മനുഷ്യകുലത്തിന് ഭീഷണി, മഹാമാരികളുടെ ഗണത്തില്‍ ഇനി ഡിസീസ് എക്‌സും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പ്രതീകാത്മകചിത്രം

ജനീവ: നിലവില്‍ ലോകത്തുള്ള മഹാമാരികളുടെ കൂട്ടത്തിലേക്ക് ഡിസീസ് എക്‌സിനേയും ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന. അടുത്തിടെ മനുഷ്യരാശിയ്ക്ക് തന്നെ ഭീഷണിയായിരുന്ന എബോള, വൈറസ്, സീക്ക തുടങ്ങിയവയായിരുന്ന മഹാമാരികളുടെ പട്ടികയില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവയേക്കാള്‍ മാരകമായ അസുഖങ്ങളുടെ പട്ടികയിലാണ് ഡിസീസ് എക്‌സിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രോഗത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ ചികിത്സാ സംവിധാനങ്ങളില്ലാത്തത് രോഗം വ്യാപകമായ രീതിയില്‍ പടര്‍ന്നുപിടിക്കുന്നതിന് വഴിവെയ്ക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതേസമയം രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും ലോകാരോഗ്യസംഘടന പ്രസ്താവനയില്‍ പറയുന്നു.

ചികിത്സാ സൗകര്യങ്ങള്‍ കാര്യക്ഷമമമായി കണ്ടെത്താനാകാത്തത് രോഗം വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ കാരണമാകുമെന്നും സംഘടന വിലയിരുത്തുന്നു. അതേസമയം രോഗത്തിന് കാരണമാകുന്ന രോഗാണുവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ സംഘടനയുടെ പഠന സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. മൃഗങ്ങളിലാണ് ഈ രോഗാണു കാണപ്പെടുക എന്നതാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

DONT MISS
Top