അപ്രതീക്ഷിതതോല്‍വിയില്‍ യോഗി; സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി, ആസ്ഥാനത്ത് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച

യോഗി ആദിത്യനാഥ്‌

ലക്‌നൗ: യുപിയില്‍ ബിജെപിയ്‌ക്കേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ പകച്ചുനില്‍ക്കുകയാണ് പാര്‍ട്ടി നേതൃത്വം. ഇന്ന് സംസ്ഥാനത്ത് നടക്കേണ്ട എല്ലാ ഔദ്യോഗിക പരിപാടികളില്‍നിന്നും വിട്ടുനിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് പങ്കെടുക്കേണ്ട എല്ലാ പരിപാടികളും റദ്ദ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പരിപാടികള്‍ക്ക് പകരം മുഖ്യമന്ത്രി ഇന്ന് ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ശക്തികേന്ദ്രങ്ങളെന്ന് അറിയപ്പെട്ടിരുന്ന ഗൊരഖ്പൂരിലും ഫുല്‍പൂരിലും പാര്‍ട്ടിയ്‌ക്കേറ്റ പരാജയം അപ്രതീക്ഷിതമായിരുന്നു. മുഖ്യമന്ത്രി .യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലും ഉപമുഖ്യമന്ത്രയുടെ മണ്ഡലമായ ഫുല്‍പൂരിലുമാണ് ബിജെപി കനത്ത് പരാജയമേറ്റത്. രണ്ടിടത്തും എസ്പിയ്ക്കായിരുന്നു വിജയം.

2014 ല്‍ യോഗി ആദിത്യനാഥ് 3,12,783 വോട്ടുകള്‍ക്ക് വിജയിച്ച ഗോരഖ്പൂരില്‍ അപ്രതീക്ഷിതവിജയമാണ് എസ്പിബിഎസ്പി സഖ്യം സ്വന്തമാക്കിയത്. 1989 മുതല്‍ ബിജെപിക്കൊപ്പം മാത്രം നിന്നിരുന്ന ഗോരഖ്പൂരാണ് ഇന്ന് മാറി ചിന്തിച്ചിരിക്കുന്നത്. 1989, 91, 96 വര്‍ഷങ്ങളില്‍ അദ്വൈത് നാഥും തുടര്‍ന്നുള്ള അഞ്ച് തവണ യോഗി ആദിത്യനാഥും ആയിരുന്നു ഗോരഖ്പൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ഭരണകക്ഷിയായ ബിജെപിയ്ക്ക് വന്‍തിരിച്ചടിയാണ് നേരിട്ടത്. സിറ്റിംഗ് സീറ്റില്‍ ബിജെപി വന്‍തോല്‍വിയാണ് ഏറ്റുവാങ്ങിയത്. സമാജ്‌വാദി പാര്‍ട്ടിയുടെ നരേന്ദ്രപ്രതാപ് സിംഗ് പാട്ടീല്‍ ബിജെപിയുടെ കുശലേന്ദ്ര സിംഗ് പാട്ടിലിനെ 59, 613 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

DONT MISS
Top