എക്‌സ് ബ്ലേഡ് വിപണിയിലെത്തി; ഇരുചക്രവിപണി കീഴടക്കാന്‍ ഹോണ്ട


150 സിസി ബൈക്കുകളാണ് രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെഗ്മെന്റ് എന്നത് മനസിലാക്കിയെന്നോണം ഹോണ്ട നടത്തുന്ന നീക്കം ഫലം കാണുമോ? ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച എക്‌സ് ബ്ലേഡ് വിപണിയിലെത്തി. 162.7 സിസി എഞ്ചിനുള്ള കമ്യൂട്ടറാണ് എക്‌സ് ബ്ലേഡ്.

കൂടുതല്‍ വില്‍ക്കപ്പെടുന്ന ജിക്‌സറിനും എഫ്‌സിക്കും തങ്ങളുടെ സ്വന്തം ‘കുഞ്ഞായ’ ഹോണറ്റിനുമൊപ്പം മത്സരിക്കാനാണ് എക്‌സ് ബ്ലേഡ് ഹോണ്ട രംഗത്തിറക്കുന്നത്. പള്‍സര്‍ 160 നല്‍കുന്ന വെല്ലുവിളിക്ക് അതേ നാണയത്തില്‍ മറുപടി പറയാനും എക്‌സ് ബ്ലേഡിലൂടെ ഹോണ്ട ശ്രമിക്കുന്നു.

ഉടനെതന്നെ എക്‌സ് ബ്ലേഡിനെ ഹോണ്ട വിപണിയിലെത്തിക്കും. മിക്കവാറും അടുത്തമാസം മുതല്‍ നിരത്തില്‍ എക്‌സ് ബ്ലേഡിനെ കാണാം. സെഗ്മെന്റില്‍ ഹോണറ്റിന്റെ തൊട്ടുതാഴെയാണ് ഈ പുത്തന്‍ അവതാരത്തിന്റെ സ്ഥാനം. 13.9 ബിഎച്ച്പി കരുത്താണ് ബൈക്കിന്റെ എഞ്ചിന്‍ നല്‍കുന്നത്. ഇത് മികച്ച മൈലേജും ബൈക്കിനേകും. എല്‍ഇഡി മുന്‍പിന്‍ ലാമ്പുകളും ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും എക്‌സ് ബ്ലേഡിനുണ്ട്

ഹോണറ്റിന്റെ വിലയോട് അടുത്തുനില്‍ക്കുന്ന വിലയാണ് പ്രതീക്ഷിക്കുന്നതും. എബിഎസ് പോലുള്ള സൗകര്യമൊന്നും ഉള്‍പ്പെടുത്താന്‍ കമ്പനി ശ്രമിച്ചിട്ടില്ലെങ്കിലും ഹോണ്ട എന്ന ബ്രാന്‍ഡ് നല്‍കന്ന ആത്മവിശ്വാസം, ചൂടപ്പം പോലെ വിറ്റുപോകാന്‍ എക്‌സ് ബ്ലേഡിനെ സഹായിക്കുമെന്നുതന്നെയാണ് പ്രതീക്ഷപ്പെടുന്നത്.

DONT MISS
Top