എസ്ബിഐ ശാഖയില്‍ എത്തിയ വയോധികനോട് അസിസ്റ്റന്റ് മാനേജര്‍ അപമര്യാദയായി പെരുമാറി(വീഡിയോ)

വയോധികനോട് അപമര്യാദയായി പെരുമാറുന്നു

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിലെ എസ്ബിഐ ശാഖയില്‍ എത്തിയ വയോധികനോട് അസിസ്റ്റന്റ് മാനേജര്‍ അപമര്യാദയായി പെരുമാറി. അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥന്റെ നടപടിയുടെ വീഡിയോ വൈറല്‍ ആയിരിക്കുകയാണ്. കാന്‍സര്‍ രോഗിയും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുമുള്ള കോഴഞ്ചേരി സ്വദേശി സാമുവലിനോട് തട്ടിക്കയറുന്നതാണ് വീഡിയോ ദ്യശ്യങ്ങള്‍.

അര്‍ബുദവും ഒപ്പം കാഴ്ചയ്ക്ക് മങ്ങലുമുള്ള വയോധികനായ സാമുവല്‍ കോഴഞ്ചേരി എസ്ബിഐ ശാഖയില്‍ എത്തിയപ്പോള്‍ ഫോറം പൂരിപ്പിച്ചു നല്‍കാമോ എന്ന് ഉദ്യോഗസ്ഥനോട് ചോദിച്ചു. എന്നാല്‍ ഇത് തന്റെ പണിയല്ലന്ന് പറഞ്ഞ് ഇയാള്‍ തട്ടി കയറി. ഇതിന്റെ വീഡിയോ ആണ് വൈറലായത്.

അസിസ്റ്റന്റ് മാനേജരുടെ അതിരുവിട്ട പെരുമാറ്റം നേരത്തേയും പരാതിക്കിടയാക്കിയിരുന്നു. ഇത്തരത്തിലുള്ള പരാതിക്കാരാണ് വയോധികനോട് തട്ടി കയറുന്ന ദൃശ്വങ്ങള്‍ ചിത്രീകരിച്ചതും.

DONT MISS
Top