വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

സ്റ്റീഫന്‍ ഹോക്കിങ്

ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞനും ലോകപ്രശസ്തനായ പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസായിരുന്നു.

ശരീരം ശോഷിക്കുന്ന അപൂര്‍വരോഗം പിടിപെട്ടിരുന്ന അദ്ദേഹം തന്റെ ശാരീരിക അവശതകളെപ്പോലും മറികടന്നാണ് പ്രപഞ്ചരഹസ്യവുമായി ബന്ധപ്പെട്ട നീരക്ഷണങ്ങളും ഗവേഷണങ്ങളും നടത്തിയത്. ലോകത്താകമാനമുള്ള യുവ ഗവേഷകര്‍ക്കും ശാസ്ത്രനിരീക്ഷകര്‍ക്കും ഏറെ പ്രചോദനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനങ്ങളുടെ പേരിലാണ് ഹോക്കിങ് പ്രശസ്തനായത്. ‘ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ ആണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ശാസ്ത്രരചനകളിലൊന്ന്

പിതാവ് മരിച്ച കാര്യം ഹോക്കിങിന്റെ മക്കളായ ലൂസിയും റോബര്‍ട്ടും ടിമ്മും വാര്‍ത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു.

പതിറ്റാണ്ടുകളായി താന്‍ ഗവേഷണം നടത്തിയിരുന്ന പ്രപഞ്ചത്തിലെ തമോഗര്‍ത്തങ്ങള്‍ എന്ന സവിശേഷത തന്നെയില്ലെന്നുള്ള 2014 ലെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധേയമായിരുന്നു. തന്റേ തന്നെ ഗവേഷണഫലം തിരുത്തിക്കുറിച്ചാണ് പുതിയ പഠനഫലം ആധുനിക തമോഗര്‍ത്ത സിദ്ധാത്തത്തിന്റെ ഉപജ്ഞാതാവായ സിറ്റീഫന്‍ ഹോക്കിങ് അന്ന് പുറത്തുവിട്ടത്. ‘ആര്‍ക്‌സൈവ്’ എന്ന ഓണ്‍ലൈന്‍ പബ്ലിക്കേഷനിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

DONT MISS
Top