നോക്കിയ 8110 പുനര്‍ജനിച്ചു; ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുമോ?


പഴയകാല നോക്കിയ ഫോണുകളുടെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ പലവഴികള്‍ നോക്കുകയാണ് എച്ച്എംഡി ഗ്ലോബല്‍. ഇരുപത് വര്‍ഷം മുമ്പ് കമ്പനി അവതരിപ്പിച്ച 8110 എന്ന മോഡലാണ് പുനര്‍ജനിച്ചത്. 3310 എന്ന മോഡലും നോക്കിയ പുതുക്കിയിറക്കിയിരുന്നു.

നോക്കിയ 8110 റീലോഡഡ് എന്നാണ് പുതിയ ഫോണിന്റെ വിളിപ്പേര്. എന്നാല്‍ ചില വ്യത്യാസങ്ങള്‍ ഇരുഫോണുകളും തമ്മിലുണ്ട്. എന്നാല്‍ പ്രധാന സാമ്യങ്ങള്‍ അതേപടി നിലനിര്‍ത്താന്‍ നോക്കിയ ശ്രദ്ധിച്ചിട്ടുണ്ട്.

പഴയ ഫോണിന്റെ ‘ബനാനാ’ ആകൃതിയാണ് നിലനിര്‍ത്തിയ പ്രധാന ഘടകം. എന്നാല്‍ പഴയതിലുണ്ടായിരുന്ന ആന്റിന ഒഴിവാക്കി. 4ജി ലഭ്യമാണ് പുതിയ ഫോണില്‍. എന്നാല്‍ 320*240 റെസലൂഷന്‍ മാത്രമാണ് ഡിസ്‌പ്ലേ വലിപ്പം. മെയ്മാസത്തോടെ ഇന്ത്യയിലെത്തുമ്പോള്‍ 5000 രൂപ അടുത്തായിരിക്കും വില.

‘ബനാനാ’ ആകൃതിയും സ്ലൈഡറും കാണുന്നവരില്‍ രണ്ട് അഭിപ്രായങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇവ ഒഴിവാക്കാമായിരുന്നുവെന്നാണ് ചില അഭിപ്രായങ്ങള്‍. എന്നാല്‍ ഈ മോഡലിന്റെ മുഖമുദ്രതന്നെ അവയാണ്. അതുകൊണ്ട് വിപണി എങ്ങനെ ഈ മോഡലിനെ സ്വീകരിക്കുമെന്ന് കണ്ടറിയണം.

DONT MISS
Top